Connect with us

Screenima

Dhyan Sreenivasan

latest news

‘നീ പറഞ്ഞപ്പോ ഞാന്‍ കേട്ടോ’; പ്രൊമോഷന്‍ പരിപാടിക്കിടെ ക്ഷുഭിതനായി ധ്യാന്‍ (വീഡിയോ)

തന്റെ പുതിയ സിനിമയുടെ പ്രൊമോഷനിടെ ക്ഷുഭിതനായി ധ്യാന്‍ ശ്രീനിവാസന്‍. ‘കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍’ എന്നു മാധ്യമപ്രവര്‍ത്തകന്‍ വിശേഷിപ്പിച്ചതാണ് ധ്യാനിനെ പ്രകോപിപ്പിച്ചത്. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

‘ എന്ത് പ്രൂഫ് ഉണ്ട് നീ പറയുന്നതിന്? ഈ താഴെ യൂട്യൂബില്‍ കമന്റ് ഇടുന്നവര്‍ യാതൊരു തെളിവുമില്ലാതെ പറയുന്നത് കേട്ട് ചോദ്യങ്ങള്‍ ചോദിക്കരുത്. അറിയാത്ത കാര്യങ്ങള്‍ മിണ്ടരുത്. അപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതെയിരിക്കുക. ചോദിക്കുന്നത് നിര്‍ത്തുക. ഞാന്‍ എനിക്ക് ഇഷ്ടമുള്ള പോലെയല്ലെ ജീവിക്കുക. ഞാന്‍ സിനിമയെ എങ്ങനെ കാണണം എങ്ങനെ ജീവിക്കണം എന്ന് നീ പഠിപ്പിക്കണ്ട,’ ധ്യാന്‍ പറഞ്ഞു.

‘ഞാന്‍ നിനക്ക് ഒരു കാര്യം പറഞ്ഞു തരാം. അത് നീ കേട്ടോ. എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമ എന്നറിയാമോ? ആള്‍ക്കാരെ വെറുപ്പിക്കാതിരിക്കുക. വെറുപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ സിനിമ ഉണ്ടാവില്ല.’ ധ്യാന്‍ പറഞ്ഞു.

Continue Reading
To Top