latest news
സെല്‍ഫ് ലൗ; പുതിയ ചിത്രങ്ങളുമായി അനുമോള്‍
Published on
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുമോള്‍. സാരിയില്‍ സുന്ദരിയായാണ് താരത്തെ കാണുന്നത്. സെല്‍ഫ് ലൗ ആണ് ഏറ്റവും മഹത്തരമായ സ്‌നേഹം എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സെല്‍ഫ് ലൗ ഒരിക്കലും സെല്‍ഫിഷ് ആയതല്ലെന്ന് താരം പറയുന്നു. ഒറ്റയ്ക്കിരുന്ന് കാപ്പി കുടിക്കുന്നതും തന്റെ പോരായ്മകളും കഴിവുകളും മനസിലാക്കുന്നതുമാണ് അതെന്ന് താരം കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.
