Connect with us

Screenima

Prithviraj and Mohanlal (Lucifer)

Gossips

എമ്പുരാനില്‍ ഖുറേഷിക്കൊപ്പമുള്ള റോളില്‍ സയദ് മസൂദും; പൃഥ്വിരാജിന്റേത് പ്രധാന കഥാപാത്രം

എമ്പുരാനില്‍ പൃഥ്വിരാജിന്റേത് നായകതുല്യമായ കഥാപാത്രം. ലൂസിഫറില്‍ സയദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ ഭൂതകാലം, അബ്രാം ഖുറേഷിയുമായുള്ള ബന്ധം എന്നിവയാണ് എമ്പുരാനില്‍ പ്രധാനമായും പറയുന്നത്.

Prithviraj - Empuraan
Prithviraj – Empuraan

ക്യാരക്ടര്‍ റിവിലേഷനില്‍ പൃഥ്വിരാജ് തന്നെയാണ് ഇതേകുറിച്ച് സൂചന നല്‍കിയത്. ‘ ഈ ഫ്രാഞ്ചൈസിയിലെ എല്ലാ കഥാപാത്രങ്ങളെയും പോലെയും മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെയും പോലെയും സയദിനുമുണ്ട് അയാളുടെയൊരു കഥ, അയാളുടെയൊരു പാസ്റ്റ്, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നു എന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും എമ്പുരാനില്‍ കാണാം,’ പൃഥ്വിരാജ് പറയുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമായിരിക്കും എമ്പുരാനില്‍ പൃഥ്വിരാജിന്റേത്.

Continue Reading
To Top