latest news
ഗര്‍ഭിണിയാകില്ലെന്ന് ആദ്യം പറഞ്ഞയാള്‍ ഇപ്പോള്‍ റിസ്‌ക്കുണ്ടെന്നാണ് പറയുന്നത്; ബാലയ്‌ക്കെതിരായ വിമര്‍ശനം തുടര്‍ന്ന് എലിസബത്ത്
Published on
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.
ഇത്രയും കാലം ഞാന്‍ ഗര്‍ഭിണിയാവില്ലെന്നാണ് പറഞ്ഞിരുന്നത്. പല ഇന്റര്‍വ്യൂകളിലും ഞാന്‍ ഗര്‍ഭിണിയാവില്ലെന്ന് അദ്ദേഹം നേരിട്ടല്ലാതെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് മാറ്റി ഗര്‍ഭിണിയാവാന്‍ റിസ്‌ക് ഉണ്ടെന്ന് പറയുന്നു. അതുപോലെ മുന്‍പ് പറഞ്ഞ പലതും മാറ്റി പറയുകയാണിപ്പോള്‍ എന്നാണ് എലിസബത്ത് പറയുന്നത്.
