latest news
ഉദ്ഘാടനത്തിന് പണം കിട്ടിയാലും ചിലവ് കൂടുതലാണ്: മാളവിക മേനോന്‍
ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. ഉദ്ഘാടനം ചെയ്ത് കിട്ടുന്ന പൈസയ്ക്ക് ചിലവുകളുണ്ടോയെന്നത് എന്ത് ചോദ്യമാണ്. ചിലവുകള്‍ ഒരുപാടുണ്ട്. ഒരു പെണ്‍കുട്ടിയാണെങ്കില്‍ ചിലവുകള്‍ ഉണ്ടാകും. സെലിബ്രിറ്റി അല്ലാത്ത പെണ്‍കുട്ടികള്‍ക്ക് വരെ ചിലവുകളുണ്ട്. എവിടെ നിന്ന് തുടങ്ങണം… എന്തൊക്കെ സാധനങ്ങള്‍ ഞങ്ങള്‍ക്ക് വാങ്ങണം. കോസ്‌മെറ്റിക്‌സ് വാങ്ങണം, ഡ്രസ്സുകള്‍ വാങ്ങണം. ചില ഡ്രസ്സുകള്‍ കൊളാബായിരിക്കും. പിന്നെ ജ്വല്ലറിയും വാങ്ങണം. ചിലപ്പോള്‍ സ്വന്തമായി പരിപാടിക്ക് വേണ്ടി ഒരുങ്ങും. ചിലപ്പോള്‍ ആരെയെങ്കിലും വിളിച്ച് മേക്കപ്പ് ചെയേണ്ടി വരും. അതുകൊണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റുണ്ടാകും. ഹെയര്‍ സ്‌റ്റൈലിസ്റ്റ് വേണം. ഡ്രസ്സിന് അനുസരിച്ച് ചിലപ്പോള്‍ അക്കാര്യങ്ങള്‍ക്കും സ്‌റ്റൈലിസ്റ്റിനെ വിളിക്കേണ്ടി വരും. ഈ പറഞ്ഞ ആളുകള്‍ വരുമ്പോള്‍ അവര്‍ക്കെല്ലാം അതിനുള്ള പണം കൊടുക്കണം.
