Connect with us

Screenima

Mohanlal and Antony

latest news

ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു; ഭീരുത്വമെന്ന് സോഷ്യല്‍ മീഡിയ

നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫെബ്രുവരി 13 നു ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ കാണാനില്ല. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നോട്ടീസിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.

Prithviraj and Antony Perumbavoor
Prithviraj and Antony Perumbavoor

ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് ചര്‍ച്ച നടത്തി. എമ്പുരാന്‍ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശമാണ് തനിക്ക് വിഷമമുണ്ടാക്കിയതെന്ന് ആന്റണി പെരുമ്പാവൂര്‍ ബി.ആര്‍.ജേക്കബിനെ അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്നും ബി.ആര്‍.ജേക്കബ് അറിയിച്ചു.

അതേസമയം ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് ഭീരുത്വമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മോഹന്‍ലാലും പൃഥ്വിരാജും അടക്കം ഷെയര്‍ ചെയ്ത പോസ്റ്റാണ് ആന്റണി പിന്‍വലിച്ചത്.

Continue Reading
To Top