latest news
പലതവണ പറഞ്ഞിട്ടും കേട്ടില്ല, അപ്പോഴാണ് പ്രതികരിച്ചത്: ഉണ്ണി മുകുന്ദന്‍
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
കഴിഞ്ഞ രണ്ട് ദിവസം സോഷ്യല്‍മീ!ഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായ ഒരു വീഡിയോയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ വീഡിയോ പകര്‍ത്തിയ ചെറുപ്പക്കാരന്റെ ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങുന്ന ദൃശ്യങ്ങള്‍. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം സംസാരിക്കുന്നത്. പരമാവധി എല്ലാവരുമായി സഹകരിക്കാറുള്ളയാളാണ് താനെന്നും എന്നാല്‍ പലതവണ പറഞ്ഞിട്ടും വീണ്ടും ആ ചെറുപ്പക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തുടര്‍ന്നുവെന്നും അപ്പോഴാണ് പ്രതികരിച്ചതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
