latest news
ഞങ്ങളുടെ ശമ്പളം കുറച്ചാല്‍ പിന്നെ ഒന്നും ഉണ്ടാകില്ല: നിഖില വിമല്‍
														Published on 
														
													
												അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.
ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.
ഇപ്പോള്‍ താരങ്ങളുടെ പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് നിഖില വിമല്‍. ഞങ്ങളുടെ ശമ്പളം കുറച്ചാല്‍ പിന്നെ ഒന്നും ഉണ്ടാകില്ല എന്നാണ് നിഖില പറഞ്ഞത്.
											
																			