latest news
തനിക്ക് തന്ന സ്വര്‍ണമെല്ലാം തിരികെ വാങ്ങി ലോക്കറില്‍ വെച്ചു: എലിസബത്ത്
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.
ബാലയുടെ വീട്ടുകാര്‍ക്കെതിരെയും എലിസബത്ത് സംസാരിക്കുന്നുണ്ട്. വിവാഹ ചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളാണ് എലിസബത്ത് വെളിപ്പെടുത്തിയത്. വിവാഹ ഫങ്ഷന്‍ രണ്ട് ദിവസം ?ഗ്യാപ്പില്‍ രണ്ട് സ്ഥലത്തായി നടന്നു. ചെന്നൈയില്‍ ഫങ്ഷന്‍ നടത്താമെന്ന് അവര്‍ പറഞ്ഞു. അതിന് ഞങ്ങള്‍ ടിക്കറ്റെടുത്ത് വന്നു. സര്‍പ്രൈസായി എനിക്ക് മാലയും കമ്മലും തന്നു. തന്ന ശേഷം അത് പോലെ തന്നെ അത് അവരുടെ ലോക്കറില്‍ എടുത്ത് വെച്ചു. വീഡിയോ കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്. ഒരു ഓഡി കാറും തന്നിരുന്നു എന്നും എലിസബത്ത് പറയുന്നു.
