latest news
കേസ് വന്നത് അറിഞ്ഞ ഉടന്‍ സ്‌നേഹ എന്നെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്: ശ്രീകുമാര്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്‌നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി. കോമഡി താരവും നടനുമായ ശ്രീകുമാറിനെയാണ് സ്‌നേഹ വിവാഹം ചെയ്തിരിക്കുന്നത്. 2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.
എന്നാല്‍ ഈയടുത്ത് ബിജു സോപാനത്തിന് എതിരേയും ശ്രീകുമാറിന് എതിരേയും പോലീസ് ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയത് സ്‌നേഹയാണ് എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
ഒരു ഉത്സവസ്ഥലത്ത് നില്‍ക്കുമ്പോള്‍ സ്‌നേഹയുടെ ഫോണിലേക്കാണ് ആദ്യം ആ കേസിനെ കുറിച്ചുള്ള കാര്യം മെസേജായി വരുന്നത്. അതവളെനിക്ക് കാണിച്ച് തന്നു. എന്നിട്ട് ഉടനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന പരിപാടികളുടെയെല്ലാം ലൊക്കേഷനില്‍ വരാറുള്ള ആളാണ് സ്‌നേഹ. അതുകൊണ്ട് തന്നെ ആ സെറ്റില്‍ ആത്മാര്‍ഥമായി ഇടപെടാനും എന്ത് കാര്യമാണെങ്കിലും അപ്പോള്‍ തന്നെ വിളിച്ച് പറയാനുള്ള സ്‌പേസുമുണ്ട് എന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.
