latest news
എന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ സാധിക്കില്ല: നിഖില വിമല്‍
Published on
അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.
ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ സാമ്പത്തികമായി ആരേയും ആശ്രയിക്കേണ്ടാത്ത ഘട്ടമെത്തിയെന്നും എനിക്ക് വേണമെന്ന് തോന്നുകയും ചെയ്യുമ്പോള്‍ ഞാന്‍ കല്യാണം കഴിക്കും. അല്ലാതെ എന്നെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാന്‍ പറ്റില്ലെന്നാണ് നിഖില പറയുന്നത്.
