latest news
എനിക്കേറ്റവും പ്രിയപ്പെട്ടവള്‍; ഭാവനയെക്കുറിച്ച് മഞ്ജു വാര്യര്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
ഇപ്പോള്‍ ഭാവനയെക്കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒരുമിച്ചൊരു വേദി പങ്കിട്ടപ്പോഴാണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്. പല കാര്യങ്ങളില്‍ മാതൃക കാണിക്കുകയും പ്രചോദനമാവുകയും ചെയ്തിട്ടുള്ള മനോഹരിയായ സ്ത്രീയാണ് ഭാവന. അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും ആരാധനയും ഉള്ള കുട്ടിയാണ്. ഭാവനയുടെ കൂടെ ഈ വേദിയില്‍ നില്‍ക്കാന്‍ സാധിച്ചതിലും എനിക്ക് ഭയങ്കര സന്തോഷമുണ്ട് എന്നാണ് മഞ്ജു പറയുന്നത്.
