Connect with us

Screenima

latest news

മക്കള്‍ കണ്ടവരുടെ കൂടെ കറങ്ങാന്‍ പോകുന്നു; കൃത്യമായ മറുപടിയുമായി കൃഷ്ണ കുമാര്‍

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നത താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ എല്ലാവരും താരങ്ങളാണ് എന്നതാണ് ഈ കുടുംബത്തിന്റെ പ്രത്യേകത. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്.

കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന. ദിയയും ഇഷ്‌നായും ഹന്‍സികയും എല്ലാം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എല്ലാവരും വീട്ടിലെ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ തനിക്കും കുടുംബത്തിനും എതിരെ വരുന്ന മോശം കമന്റുകള്‍ക്ക് മറുപടി പറയുകയാണ് താരം. എന്റെ മക്കള്‍ ആണ്‍കുട്ടികളുടെ കൂടെ കറങ്ങാന്‍ പോകുന്നു, പെണ്‍കുട്ടികളുടെ പോകുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെ പോവുകയാണെന്ന് പറയുന്നു. ഇതിലെ കാര്യമെന്താണെന്ന് വെച്ചാല്‍ എന്റെ ഈ പ്രായത്തിലും പെണ്‍കുട്ടികളുടെ കൂടെ പോകാനൊക്കെ ആഗ്രഹം ഉണ്ടാവുമായിരുന്നു. അഥവാ ഞങ്ങള്‍ എവിടേലും കറങ്ങാന്‍ പോയാലും പച്ചക്കള്ളം വീട്ടില്‍ വന്ന് പറയും. ഇപ്പോഴത്തെ കുട്ടികള്‍ കള്ളം പറയുന്നില്ല എന്നതാണ് വ്യത്യാസം. എന്നാലും കുട്ടികളോട് മൂല്യങ്ങള്‍ മനസിലാക്കുകയും ബഹുമാനിക്കണമെന്നും ഞാന്‍ പറയാറുണ്ട് എന്നും കൃഷ്ണ കുമാര്‍ പറയുന്നു.

Continue Reading
To Top