latest news
അസുഖമുണ്ടെന്ന് മറച്ചുവെച്ചാണ് വിവാഹം ചെയ്തത്: എലിസബത്ത്
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.
ഇപ്പോള്‍ തനിക്കെതിരെ വരുന്ന മോശം കമന്റിനാണ് താരം മറുപടി പറയുന്നത്. കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും ഒക്കെ ശ്രദ്ധിച്ചപ്പോള്‍ നിങ്ങള്‍ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തില്‍ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതില്‍ 50 ശതമാനം പങ്ക് നിനക്കുണ്ട്. ആശുപത്രിയില്‍ വെച്ചല്ല ബാലയുമായി പ്രണയത്തിലാകുന്നതെന്നും എലിസബത്ത് പറയുന്നുണ്ട്. ഇങ്ങനെയാെരു അസുഖമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നില്ല. മറച്ച് വെച്ചിട്ടാണ് എന്നെ വിവാഹം ചെയ്തത് എന്നാണ് കമന്റിട്ടയാള്‍ക്ക് എലിസബത്ത് നല്‍കിയ മറുപടി.
