Connect with us

Screenima

Get Set Baby

Gossips

ഗെറ്റ്-സെറ്റ് ബേബി വന്‍ പരാജയത്തിലേക്കോ? ഇതുവരെ നേടിയത്

വമ്പന്‍ വിജയമായ ‘മാര്‍ക്കോ’യ്ക്കു ശേഷം തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘ഗെറ്റ്-സെറ്റ് ബേബി’. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ബോക്‌സ്ഓഫീസില്‍ വലിയ ഓളമുണ്ടാക്കാന്‍ സാധിക്കുന്നുമില്ല.

ആദ്യദിനം ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ വെറും 29 ലക്ഷം മാത്രമാണ്. രണ്ടാം ദിനം അത് 45 ലക്ഷമായി. 74 ലക്ഷമാണ് ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ആകട്ടെ 83 ലക്ഷവും. മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയൊരു കുതിച്ചുച്ചാട്ടം ഉണ്ടാകാത്ത പക്ഷം ഉണ്ണി മുകുന്ദന്‍ ചിത്രം തിയറ്ററില്‍ വന്‍ പരാജയമാകാനാണ് സാധ്യത.

ഒരു കോമഡി ഡ്രാമയായാണ് വിനയ് ഗോവിന്ദ് ‘ഗെറ്റ് സെറ്റ് ബേബി’ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനോ തിയറ്ററില്‍ പിടിച്ചിരുത്താനോ ചിത്രത്തിനു സാധിച്ചിട്ടില്ലെന്ന് ആദ്യ ഷോയ്ക്കു ശേഷം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു ഫീല്‍ ഗുഡ് മൂവിയില്‍ എന്താണോ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അത് നല്‍കുന്നതില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം പരാജയപ്പെട്ടെന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

Continue Reading
To Top