latest news
ബെഡ് റൂം വീഡിയോ പുറത്ത് വിടുമെന്ന് ബാല ഭീഷണിപ്പെടുത്തി: എലിസബത്ത്
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ഇപ്പോള്‍ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നല്കാന് തയ്യാറായില്ലെങ്കില്‍… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. വിഷാദരോഗത്തിന് ടാബ്ലെറ്റുകള് കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാള്‍ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു. അയാള്‍ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട് എന്നും എലിസബത്ത് പറയുന്നു.
