latest news
എന്റെ രണ്ട് മക്കളും വളര്‍ന്നു; തുറന്ന് പറഞ്ഞ് ആര്യ
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ തന്റെ ജീവിതത്തിരെ സന്തോഷത്തെക്കുറിച്ചാണ് താരം പറയുന്നത്. ഇന്ന് ഫെബ്രുവരി 18 എന്റെ മകള്‍ ജനിച്ച ദിവസമാണ്. ഇന്ന് തന്നെയാണ് എന്റെ സെക്കന്‍ഡ് ബേബി എന്ന് പറയാവുന്ന ബ്രാന്‍ഡ് കാഞ്ചീവരം ഉണ്ടായതും. എന്റെ ആദ്യത്തെ കുഞ്ഞിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെയും ബര്‍ത്ത് ഡേ ഒരുമിച്ച് വരുന്ന ദിവസമാണ് ഫെബ്രുവരി 18. രണ്ടുവര്‍ഷം മുമ്പ് 600 സ്ക്വയര്‍ ഫീറ്റിലാണ് കാഞ്ചീവരം തുടങ്ങുന്നത്. ഇന്ന് നമ്മള് നില്‍ക്കുന്നത് 1200 സ്ക്വയര്‍ ഫീറ്റുള്ള ഷോറൂമില്‍ ആണ്. കുറേ പുതിയ ആളുകള്‍ വരാനുണ്ട്. ഞാനിപ്പോള്‍ വലിയ സന്തോഷത്തിലാണ്. ഉടന്‍ തന്നെ അടുത്ത കടയും ഓപ്പണ്‍ ചെയ്യും. എന്റെ രണ്ട് മക്കളും എന്നും ആര്യ പറയുന്നത്.
