latest news
വെളിച്ചെണ്ണയും ഗ്ലിസറിനും ഉപയോഗിക്കും; സൗന്ദര്യത്തെക്കുറിച്ച് ഷീല
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ് ഷീല. കറുത്തമ്മയും കളിച്ചെല്ലമ്മയുമൊക്കെ ഷീല എന്ന അതുല്യ കലാകാരി മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര കഥാപാത്രങ്ങളാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും സിനിമാ മേഖലയയില്‍ സജീവ സാന്നിധ്യമാണ് ഷീല.
വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് കഴിവ് തെളിയിച്ച താരം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായി മാറി. പതിമൂന്നാം വയസ്സില്‍ ഭാഗ്യജാതകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. നാന്നൂറോളം സിനിമകളില്‍ അഭിനയിച്ച ഷീല നിരസിച്ച ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. എഴുപതിയെട്ട് വയസ്സുള്ള താരം വളരെ സെലക്ടീവായിട്ടാണ് ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്.
ഇപ്പോള്‍ തന്റെ സൗന്ദര്യത്തെക്കുറിച്ചാണ് ഷീല പറയുന്നത്. പിന്നെ മാര്‍ക്കറ്റില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളൊക്കെ നിരവധിയുണ്ട്. ഞാനതൊന്നും ഉപയോഗിക്കുന്നില്ലെന്ന് പറയുന്നില്ല. എന്നാല്‍ തേച്ച ഉടനെ വെളുക്കും എന്നൊക്കെ പറയുന്നതൊക്കെ വെറുതേയാണ്. പണ്ട് വെളിച്ചെണ്ണയിലേക്ക് കുറച്ച് ഗ്ലിസറിനും കറ്റാര്‍വാഴയുടെ ജെല്ലും ഇവിയോന് ഗുളികയും ചേര്‍ത്ത് തേക്കുന്നതാണ് ആകെയുള്ള സൗന്ദര്യ സംരക്ഷണം. ഞാന്‍ അഭിനയം നിര്‍ത്തി തിരികെ മനസിനക്കരയിലൂടെ വരുന്നത് വരെ ബ്യൂട്ടിപാര്‍ലര്‍ കണ്ടിട്ട് പോലുമില്ല. അതെന്താണെന്ന് അറിയുക പോലുമില്ലായിരുന്നു. പിന്നെ രാവിലെ മുതല്‍ രാത്രി വരെ ഷൂട്ടിങ്ങ് ആയിരുന്നത് കൊണ്ട് തീരെ സമയവും ഇല്ല. അന്നൊക്കെ എല്ലാവരും കൈ കൊണ്ട് തന്നെ പുരികം പറിച്ച് കളയുകയാണ് ചെയ്യുക. അല്ലാതെ ഒരു മേക്കപ്പുമില്ലായിരുന്നു.’ എന്നാണ് ഷീല പറയുന്നത്.
