latest news
പന്ത്രണ്ട് വയസില്‍ ചൈല്‍ഡ് അബ്യൂസിന് ഇരയായി: സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.
സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.
ഇപ്പോള്‍ താന്‍ ചൈല്‍ഡ് അബ്യൂസിന് ഇരയായി എന്ന് പറയുകയാണ് താരം. എന്നാല്‍ താന്‍ അയളോട് ക്ഷമിച്ചു. അവനെ ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ ചീത്ത വിളിക്കണമെന്ന് കരുതിയാണ് പോയത്. പക്ഷെ അവന്‍ എന്നെ കണ്ടപ്പോള്‍ അവന്‍ എന്നോട് സോറി പറഞ്ഞു. അതിനാല്‍ ഞാന്‍ അത് ക്ഷമിച്ചു. ആ സമയത്ത് ഞാനൊരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. ടിവിയില്‍ കളി കാണാന്‍ പോയപ്പോള്‍ അവിടെ വെച്ചാണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. അത് എന്നെ ഒരുപാട് ബാധിച്ചു. ഞാന്‍ അതില്‍ നിന്നും ഇപ്പോള്‍ റിക്കവറായി.
