latest news
റിലേഷന്‍ഷിപ്പുകള്‍ ടോക്‌സിക്കാണെന്ന് തോന്നിയാല്‍ അതില്‍ നിന്നും പിന്മാറാന്‍ ധൈര്യം കാണിക്കണം: ലക്ഷ്മി നായര്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ പാചക വിദഗ്ദ്ധയും ടെലിവിഷന്‍ അവതാരകയുമായി ലക്ഷ്മി നായര്‍. കൈരളി ടി.വി.യിലെ ‘മാജിക് ഓവന്‍’, ‘ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികള്‍ അവതരിപ്പിച്ചാണ് ലക്ഷ്മി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ര
ണ്ട് മക്കളാണ് ലക്ഷ്മിക്ക്. പാര്‍വതിയും വിഷ്ണുവും. പാര്‍വതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പുറത്താണ്. മക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ലക്ഷ്മി നായര്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
റിലേഷന്‍ഷിപ്പുകള്‍ ടോക്‌സിക്കാണെന്ന് തോന്നിയാല്‍ അതില്‍ നിന്നും പിന്മാറാന്‍ ധൈര്യം കാണിക്കണമെന്ന് ലക്ഷ്മി നായര്‍ പറയുന്നു. പണ്ടത്തെ കാലത്ത് കല്യാണം മസ്റ്റായിട്ടുള്ള ഒരു കാര്യമായിരുന്നു. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് കഴിയുമ്പോള്‍ മുതല്‍ കല്യാണം ആയില്ലേയെന്ന ചോദ്യം അച്ഛനമ്മമാരോട് ആളുകള്‍ ചോദിച്ച് തുടങ്ങും. 21 വയസിലൊക്കെയാണ് വിവാഹം നടക്കുന്നതെങ്കില്‍ വളരെ താമസിച്ച് വിവാഹം നടന്നുവെന്ന തരത്തിലാണ് കാണുന്നത് എന്നാണ് ലക്ഷ്മി പറയുന്നു.
