Connect with us

Screenima

latest news

എക്‌സ്‌പോസ്ഡായ വസ്ത്രം ധരിച്ച് പുറത്ത് പോയിട്ടില്ല: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ഇപ്പോള്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം പറയുന്നത്. എക്‌സ്‌പോസ്ഡായ വസ്ത്രം ധരിച്ച് പുറത്ത് പോയിട്ടില്ലെന്നും പാവമാണെന്ന് തോന്നിയാല്‍ പലരും തലയില്‍ക്കയറി നിരങ്ങുമെന്നും ഹണി റോസ് പറയുന്നു. പോസ്റ്റ് കോവിഡിന്റെ കാലഘട്ടത്തില്‍ ഇത്രയേറെ സൈബര്‍ ആക്രമണം നേരിട്ട മറ്റൊരാളുണ്ടോയെന്ന് സംശയമാണ്. അത്രയേറെ അനുഭവിച്ചു. എന്റെ ശരീരഭാഗങ്ങള്‍ വരെ പരാമര്‍ശിച്ചുകൊണ്ടുള്ള മോശമായ കാര്യങ്ങളാണ് കണ്ടുകൊണ്ടിരുന്നത് എന്നാണ് താരം പറയുന്നത്.

Continue Reading
To Top