latest news
അറുപത് വയസ് കഴിഞ്ഞ് ആണുങ്ങള്‍ സ്വഭാവം നന്നാക്കിയിട്ട് എന്ത് കാര്യം: അര്‍ച്ചന കവി
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.
ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ സ്ത്രീകള്‍ തനിക്ക് തരുന്ന ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
എല്ലാ ആണുങ്ങളും ഇങ്ങനെയാണ്… പക്ഷെ ഒരു അറുപത് വയസ് കഴിയുമ്പോള്‍ അവര്‍ നന്നാകുമെന്നാണ് പറയാറ്. അപ്പോള്‍ ഞാന്‍ ചോദിക്കും അപ്പോള്‍ നന്നായിട്ട് ഞാന്‍ എന്ത് ചെയ്യാനാണെന്ന്. ഭൂരിഭാ?ഗം വയസായ സ്ത്രീകളും ഇത് പറയാറുള്ള ഒന്നാണ്. അഡ്വൈസ് പോലെയാണ് എന്നാണ് താരം പറയുന്നു.
