latest news
ജിഷിന്റെ കുടുബം തകര്‍ന്നതില്‍ എനിക്ക് പങ്കില്ല: അമേയ
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ജിഷിനും നടി അമേയയുമായുള്ള ബന്ധം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ടുപേരും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും ജിഷിനും അമേയയും അത് നിഷേധിച്ചിരുന്നു. എന്നാല്‍ പ്രണയദിനത്തില്‍ ഇവര്‍ യെസ് പറഞ്ഞു. ഇപ്പോള്‍ ജിഷിന്റെ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്.
അമേയ കാരണമാണ് ജിഷിനും ആദ്യ ഭാര്യയും വേര്‍പിരിഞ്ഞതെന്ന് കമന്റുകളുണ്ടായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഞാനല്ല അതിന്റെ കാരണമെന്നും എന്താണ് പ്രശ്‌നമെന്നും അറിയാം. ഈ രണ്ടാളുടെയും കുടുംബത്തിനുമറിയാം. അതില്‍ കൂടുതല്‍ ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്. അവരുടെ ഫാമിലിയില്‍ ഇഷ്യൂ നടക്കുമ്പോള്‍ എനിക്ക് ജിഷിന്‍ ചേട്ടനെ പരിചയം പോലുമില്ല. പക്ഷേ ഇദ്ദേഹത്തിന്റെ മുന്‍ഭാര്യയെ എനിക്ക് പിന്നെയും അറിയാമായിരുന്നു എന്നാണ് താരം പറയുന്നു.
