latest news
അടിപൊളി ചിത്രങ്ങളുമായി നമിത
Published on
ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്
