latest news
ഒരു ഭാഗത്തു മണിമാളികയും മറുഭാഗത്ത് കിടപ്പാടവും നഷ്ടപ്പെടുന്നു: സാന്ദ്ര തോമസ്
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം. ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.
ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍ വിഷയത്തില്‍ പ്രതികരണം അറിയിക്കുകയാണ് താരം. വിഴുപ്പലക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ. 2017 ല്‍ ഒരു പ്രശസ്ത നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിനെ തുടര്‍ന്നുള്ള ഹേമകമ്മിറ്റി റിപ്പോര്‍ട്ടും മലയാള സിനിമ സമാനതകള്‍ ഇല്ലാത്ത ചര്‍ച്ചകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കെയായാണ്. ഈ ചര്‍ച്ചകളില്‍ നിന്നെല്ലാം ഒരു സിനിമ നിര്‍മ്മാതാവെന്നതിനേക്കാള്‍ ഉപരി ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പൊതുസമൂഹവുമായി ബന്ധപ്പെടുമ്പോള്‍ സിനിമ മേഖലയോട് പൊതുവില്‍ സമൂഹത്തിനു അവജ്ഞയോ വെറുപ്പോ പുച്ഛമോ ഉള്ളതായിട്ടാണ് എനിക്ക് മനസിലായത്.
അതുകൊണ്ടു സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എല്ലാ സംഘടനകളും ഒരു വട്ടമേശക്ക ചുറ്റും ഇരുന്നുകൊണ്ട് പരിഹാരം കാണേണ്ടതാണ്. അല്ലെങ്കില്‍ സിനിമാമേഖല പൊതുസമൂഹത്തിനു മുന്നില്‍ കൂടുതല്‍ അപഹാസ്യരാവും. വിലക്കുകൊണ്ടോ ബഹിഷ്‌കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ തന്നെയാവണം നേതൃത്വത്തിലിരുക്കുന്നവരും ചിന്തിക്കേണ്ടത് എന്നാണ് എന്റെ മതം എന്നാണ് സാന്ദ്ര പറയുന്നത്.
