latest news
നൂറ് രൂപ കൂട്ടിചോദിച്ചാല്‍ തരാന്‍ പലര്‍ക്കും മടിയാണ്; ആറ് ലക്ഷമൊക്കൊ കൊടുത്ത് പരിപാടി നടത്താം; ആര്യ
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ സൗദി അറേബ്യയില്‍ ഡബ്‌സി നടത്തിയ പരിപാടി വലിയ വിവാദമായിരുന്നു. അതേക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. ഇത്തരം ആളുകളെ കൊണ്ടുവന്ന് ലക്ഷങ്ങള്‍ മുടക്കി പരിപാടി ചെയ്യിപ്പിക്കാന്‍ എല്ലാവരും തയ്യാറാണെന്നും എന്നാല്‍ കഷ്ടപ്പെട്ട് ഇന്റസ്ട്രിയില്‍ പിടിച്ച് നില്‍ക്കുന്നവര്‍ നൂറ് രൂപ കൂട്ടി ചോദിച്ചാല്‍ പോലും പലര്‍ക്കും തരാന്‍ മടിയാണെന്നുമുള്ള തരത്തില്‍ ആര്യ കമന്റ് കുറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
