latest news
ജിഷിനെ ആദ്യം ഇഷ്മല്ലായിരുന്നു: അമേയ
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ജിഷിനും നടി അമേയയുമായുള്ള ബന്ധം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ടുപേരും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും ജിഷിനും അമേയയും അത് നിഷേധിച്ചിരുന്നു. എന്നാല്‍ പ്രണയദിനത്തില്‍ ഇവര്‍ യെസ് പറഞ്ഞു. ഇപ്പോള്‍ ജിഷിനെക്കുറിച്ചാണ് അമേയ പറയുന്നത്.
എനിക്ക് ജിഷിന്‍ ചേട്ടനെ ആദ്യം ഇഷ്ടമല്ലായിരുന്നു. കേട്ടറിവുകള്‍ വെച്ച് ഒരുപാട് ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോള്‍ ചേട്ടന്‍ തന്നെ പറഞ്ഞു താന്‍ അങ്ങനെ തന്നെ ആണെന്ന്. അത് എനിക്കൊരു പ്ലസ് പോയിന്റ് ആയിട്ടാണ് തോന്നിയത്. ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്നു പറഞ്ഞു. അതൊരു പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കണ്ടത് എന്നും അമേയ പറയുന്നു.
