latest news
വയലന്‍സ് മനുഷ്യന് പരിണാമത്തിന്റെ ഭാഗം; ഉണ്ണി മുകുന്ദന്
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന് 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ മാര്‍ക്കോ സിനിമയെക്കുറിച്ചാണ് താരം പറയുന്നത്. നമ്മുടെ സൊസൈറ്റിയില്‍ ഉള്ള വയലന്‍സിന്റെ പത്ത് ശതമാനം പോലും മാര്‍ക്കോയില്‍ കാണിച്ചിട്ടില്ല. വയലന്‍സ് എന്നത് മനുഷ്യന്റെ പരിണാമത്തിന്റെ കൂടി ഭാഗമായ കാര്യമാണെന്നാണ് താരം പറയുന്നത്.
