latest news
ജീവിതം തിരികെ പിടിക്കാന്‍ സഹായിച്ചവള്‍; അമേയയെക്കുറിച്ച് ജിഷിന്‍
Published on
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ജിഷിനും നടി അമേയയുമായുള്ള ബന്ധം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ടുപേരും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും ജിഷിനും അമേയയും അത് നിഷേധിച്ചിരുന്നു. ഇപ്പോള്‍ അമേയയെക്കുറിച്ചാണ് ജിഷിന്‍ പറയുന്നത്.
ഡിവോഴ്‌സിന് ശേഷമുള്ള രണ്ട് വര്‍ഷക്കാലം ഞാന്‍ കടുത്ത ഡിപ്രഷനിലായിരുന്നു. കള്ളുകുടി, കഞ്ചാവ് ഉപയോഗം തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപ്പെട്ടതിനുശേഷമാണെന്നുമാണ് എന്നാണ് താരം പറയുന്നത്.
