latest news
ഒരുപാട് സന്തോഷം; പുതിയ സിനിമയെക്കുറിച്ച് പ്രിയാ വാര്യര്‍
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.
മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.
ഇപ്പോള്‍ ധനുഷിന്റെ ചിത്രത്തിലൂടെയാണ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം. എന്റെ ആദ്യ സിനിമ റിലീസ് ആയി നാല് അഞ്ച് വര്‍ഷം കഴിഞ്ഞു. ഇപ്പോഴാണ് എനിക്ക് തമിഴില്‍ ഒരു തുടക്കം ലഭിച്ചത്. അതും വളരെ ഗംഭീരമായ ഒരു ടീമിനൊപ്പം. ഞാന്‍ ഈ സിനിമയിലേക്ക് വരാനുള്ളതിന്റെ ഏറ്റവും വലിയ കാരണം ധനുഷ് സര്‍ തന്നെയാണ്. എന്തോ സ്പാര്‍ക്ക് എവിടെയോ അദ്ദേഹത്തിന് എന്നില്‍ തോന്നി, അതാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത് എന്നും താരം പറയുന്നു.
