latest news
ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പരമുള്ള സ്‌നേഹമാണ്: മാളവിക മേനോന്‍
Published on
ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പരമുള്ള സ്‌നേഹമാണ്’ എന്നാണ് മാളവിക വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിരിയ്ക്കുന്നത്. വാലന്റൈന്‍സ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. ഇതോടെ താരം പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
