latest news
എന്റെ മുന്നില്‍ വെച്ച് മാമയെ പ്രെപ്പോസ് ചെയ്തിട്ടുണ്ട്: കോകില
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
ഇപ്പോള്‍ ബാലയെക്കുറിച്ചാണ് കോകില പറയുന്നത്. വിവാഹത്തിന് മുമ്പ് തന്റെ കണ്‍മുന്നില്‍ വെച്ച് ബാലയെ പ്രൊപ്പോസ് ചെയ്യുമായിരുന്നെന്ന് കോകില പറയുന്നു. എനിക്ക് മാമയെക്കുറിച്ച് അറിയാം. അതൊന്നും കാര്യമാക്കിയില്ല. എന്റെ കണ്‍മുന്നില്‍ വെച്ച് മാമയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ ചിരി വരും. തനിക്ക് ഭര്‍ത്താവിനെ വിശ്വാസമാണെന്നും കോകില വ്യക്തമാക്കി. വിവാദങ്ങള്‍ ഞാന്‍ കാര്യമാക്കാറില്ല. എനിക്ക് മാമയെ അറിയാം. ആരെങ്കിലും പറഞ്ഞ് തന്നിട്ട് അറിയേണ്ട കാര്യമല്ല എന്നാണ് കോകില പറയുന്നത്.
