latest news
അലന്‍സിയറിനെതിരെ ആരോപണം ഉണ്ടായിട്ടും കൂടെ അഭിനയിച്ചു; കാരണം വ്യക്തമാക്കി പാര്‍വതി
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.
2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്, ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
മീ ടൂ ആരോപണം നേരിട്ട നടന് അലന്‍സിയര്‍ ലോപ്പസിനൊപ്പം ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. കലാകാരനെയും കലയെയും രണ്ടായാണ് താനിപ്പോള്‍ കാണുന്നതെന്ന് പാര്‍വതി പറയുന്നു. ആര്‍ട്ടിസ്റ്റും ആര്‍ട്ടും രണ്ടായി കാണാന്‍ ഇപ്പോള്‍ എനിക്ക് പറ്റും. ചിലരുടെ സിനിമകള്‍ കാണാതെ എനിക്ക് ജീവിക്കാം. അവര്‍ ചെയ്ത പ്രവൃത്തി കാരണം അവരുടെ സിനിമ കാണാതിരിക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല. പ്രൊഡ്യൂസര്‍ ഞാനായിരുന്നെങ്കില്‍ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല. എന്റെ എംപ്ലോയര്‍ക്ക് ആരെ കാസ്റ്റ് ചെയ്യണമെന്നതില്‍ ജോലി ചെയ്യുന്നയാളായ എനിക്ക് ഇടപെടാനാകില്ല. ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത്. ഞാനായിരുന്നു പ്രാെഡ്യൂസറെങ്കില് മറുപടി നല്‍കും എന്നുമാണ് താരം പറയുന്നത്.
![](https://screenima.com/wp-content/uploads/2021/12/ScreenimaLogoPNG-3.png)