latest news
എന്റെ ആ സ്വഭാവം അച്ഛനും അമ്മയ്ക്ക് ഇറിറ്റേഷനാണ്; നമിത പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 28 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഒരു ബിസിനസ്‌കാരി കൂടിയാണ് നമിത. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം പറയുന്നത്. വീട്ടില്‍ എപ്പോഴും തന്റെ കഫേയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത് അച്ഛനും അമ്മയ്ക്കും വലിയ ഇറിറ്റേഷനാണ് എന്നും താരം പറയുന്നത്. ബിസിനസ് ചലഞ്ചിം?ഗ് ആണ്. ചിലപ്പോള്‍ സക്‌സസ് ആകും അല്ലെങ്കില്‍ പരാജയപ്പെടും. ഫ്യൂചറിസ്റ്റിക് ആയാണ് താന്‍ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും നമിത പ്രമോദ് വ്യക്തമാക്കി.
