latest news
ഈ ലോകത്ത് പൈസ ഇല്ലെങ്കില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസിലാക്കി: സാനിയ
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
ഇപ്പോള്‍ താന്‍ ജീവിതത്തില്‍ പഠിച്ച കാര്യത്തെക്കുറിച്ച് പറയുകയാണ് സാനിയ. ഞാന്‍ മനസിലാക്കിയ ഒരു കാര്യം ഈ ലോകത്ത് പൈസ ഇല്ലെങ്കില്‍ ഒന്നുമില്ലെന്നതാണ്. ഇക്കാര്യം ഞാന്‍ അടുത്തിടെയാണ് മനസിലാക്കിയത്. അത് എന്തുകൊണ്ടാണെന്ന് ചോ?ദിച്ചാല്‍ ഞാന്‍ ഒരു നോര്‍മല്‍ ഗേള്‍ ആയിരുന്നുവെങ്കില്‍ വെറുമൊരു സാനിയ അയ്യപ്പന്‍ മാത്രമായിരുന്നുവെങ്കില്‍, ചുമ്മ സ്‌കൂളില്‍ പോയി പഠിച്ചിറങ്ങിയ ഒരു കുട്ടിയായിരുന്നുവെങ്കില്‍ ഇന്ന് ഇപ്പോള്‍ എന്റെ കൂടെയുള്ള പല ആള്‍ക്കാരും എന്റെ ഒപ്പം ഉണ്ടാകുമായിരുന്നില്ല എന്നുമാണ് താരം പറയുന്നത്.
