latest news
മിയ വീണ്ടും പ്രസവിക്കാന്‍ പോയോ? താരത്തോട് ചോദ്യവുമായി ആരാധകര്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.
അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇവര്‍ക്ക് ഒരു മകനുമുണ്ട്. ഇപ്പോള്‍ മകനെക്കുറിച്ച് പറയുകയാണ് താരം.
ഇപ്പോള്‍ മിയയുടെ സഹോദരി പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ് എന്ന തലക്കെട്ടോട് കൂടി താരസഹോദരി ഒരു വീഡിയോ പങ്കുവെച്ചത്. ഇതു കണ്ടതോടെ പലരും മിയ രണ്ടാമതും പ്രസവിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. ആദ്യ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോകുന്നതും നടിയുടെ മകന്‍ ലൂക്കയുടെ വീട്ടിലെ ആദ്യ ദിവസത്തെക്കുറിച്ചുമാണ് വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണി ആയത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങള്‍ മിയയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഏഴാം മാസത്തിലാണ് മിയ മകന് ജന്മം കൊടുക്കുന്നത്. മാസം തികയാതെ ഉണ്ടായതിനാല്‍ കുഞ്ഞിനെ കുറേ ആഴ്ചകള്‍ എന്‍ഐസിയുവില്‍ കിടത്തേണ്ടിവന്നു. ഇതൊക്കെയാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
