latest news
ലൂസിഫര്‍ ഹിന്ദിയില്‍ എത്തുമോ? മറുപടിയുമായി പൃഥ്വിരാജ്
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലന്‍സ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്.
2009 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പര്‍ സ്റ്റാര്‍(മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പര്‍ സ്റ്റാര്‍) എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ഇപ്പോള്‍ ലൂസിഫര്‍ ഹിന്ദിയില്‍ എത്തുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം നായകനായി അഭിനയിപ്പിക്കുക ആരെയായിരിക്കും എന്ന് ചോദ്യത്തിന് ഷാരൂഖ് ഖാന്റെ പേരാണ് പൃഥ്വിരാജ് പറയുന്നത്. ബോളിവുഡിലെ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ഷാരൂഖ് ആണോന്ന് ചോദിച്ചാല്‍ അത് അമിതാഭ് ബച്ചനാണെന്നും പൃഥ്വി പറയുന്നു.