latest news
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസുകാരന് പ്രെപ്പോസ് ചെയ്തു; മമിത പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധകരുടെ നേടിയത്. ഓപ്പറേഷന് ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. പ്രേമലുവാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
![](https://screenima.com/wp-content/uploads/2024/04/namitha-1024x768.jpg)
ഇപ്പോള്‍ തനിക്ക് വന്ന പ്രെപ്പോസലിനെക്കുറിച്ച് പറയുകയാണ് താരം. ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ചെക്കന് വന്ന് പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. എന്ത് ധൈര്യത്തിലാണ് നീയത് പറഞ്ഞതെന്ന് ചോദിച്ചു. ചേച്ചിയെ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട്. എനിക്ക് കുറച്ച് വയസ് കുറവാണ്. എന്നാലും എങ്ങനെയാണ് നോക്കിയാലോ എന്ന് ചോദിച്ചു. അവന് ഇപ്പോള്‍ അത് ഓര്‍ത്ത് ചിരിക്കുന്നുണ്ടാകും. അത്രയും ഫ്രീയാണ് ഇപ്പോള്‍. ആരാണെങ്കിലും പറയാം. നോ സീന്‍ എന്ന രീതിയാണ്.” മമിത പറയുന്നു.
![](https://screenima.com/wp-content/uploads/2021/12/ScreenimaLogoPNG-3.png)