latest news
ഇന്ദ്രന്‍സ് ഇപ്പോഴും ലളിത ജീവിതം നയിക്കുന്നു; കാരണം ഇതാണ്
കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച നടനാണ് ഇന്ദ്രന്‍സ്. ദൂരദര്‍ശനില്‍ ടെലിവിഷന്‍ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യ കാലങ്ങളില്‍ കോമഡി രംഗങ്ങളില്‍ മാത്രം അഭിനയിച്ച ഇന്ദ്രന്‍സിന് പല രീതിയിലുള്ള ബോഡിഷെയിംമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയും മാറി. സീരിയസ് വേഷങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
വലിയ താരമായിട്ടും ഇന്ദ്രന്‍സ് ഇപ്പോഴും ലളിത ജീവിതമാണ് നയിക്കുന്നത്. ഇങ്ങനെ ലളിതമായി ജീവിക്കുന്നത് എന്ന് ചോദ്യത്തിനുള്ള മറുപടിയായി നടന് പറഞ്ഞതടക്കമുള്ള കാര്യങ്ങളാണ് എഴുത്തുകാരന് ജെറി പൂവക്കാലപങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. എന്തുകൊണ്ടാണ് ബെന്‍സും ബിഎംഡബ്ല്യു പോലുള്ള വലിയ വാഹനങ്ങള്‍ എടുക്കാത്തത് എന്നു ചോദിച്ചാല്‍ പൊട്ടിച്ചിരിയോടെ ഇന്ദ്രന്‍സ് പറയും സെന്‍ എന്റെ സൈസിനു പറ്റിയ കാര്‍ ആണെന്ന്.
ഇന്ദ്രന്‍സ് ഏട്ടനും മാരുതി സെന്നിനും വര്‍ഷങ്ങളായി കൂടെയുള്ള മാരുതി സെന്നും ഇന്ദ്രന്‍സിന് അത്രയും പ്രിയപ്പെട്ടതാണ്. ആദ്യ വാഹനം വാങ്ങാന്‍ ഒരുപാട് നാളെടുത്തു. സിനിമയില്‍ സജീവമായി നാലഞ്ച് കൊല്ലം കഴിഞ്ഞാണ് മാരുതി സെന്‍ വാങ്ങുന്നത്. തിരുവനന്തപുരത്തെ വീട്ടിലേക്ക് വഴി സൗകര്യം കുറവായതിനാലാണ് കാര്‍ വാങ്ങാന്‍ വൈകിയത്. മാന്നാര്‍ മത്തായി സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഡ്രൈവിങ് പഠിക്കുന്നത്. ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ വാഹനം ഉണ്ടെങ്കിലും അദ്ദേഹത്തിന് ഇഷ്ടം ഒറ്റയ്ക്ക ആ മാരുതി സെന്നില്‍ പാട്ടുംപാടി യാത്ര ചെയ്യാനാണ് എന്ന് പറയും എന്നാണ് അദ്ദേഹം പറയുന്നത്.