Connect with us

Screenima

latest news

നാഗചൈതന്യ പുതിയ വിവാഹം ചെയ്ത് ജീവിക്കുന്നതില്‍ അസൂയ ഉണ്ടോ? സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.

എക്‌സുകള്‍ മറ്റൊരു ജീവിതവുമായി മുന്നോട്ട് പോകുന്നതില്‍ അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സമാന്ത മറുപടി നല്‍കി. ഞാന്‍ പൂര്‍ണമായും അകന്ന് നില്‍ക്കുന്ന സ്വഭാവം അസൂയയാണ്. അത് എന്റെ വ്യക്തിത്വത്തിന്റെ ഭാ?ഗമാകാന്‍ ഞാന്‍ അനുവദിക്കുന്നില്ല. എല്ലാ തിന്മകളുടെയും മൂല കാരണം അസൂയയാണെന്ന് ഞാന്‍ കരുതുന്നു. മറ്റൊന്നും കുഴപ്പമല്ല. പക്ഷെ അസൂയ പോലെ അനാരോ?ഗ്യകരമായ ഒന്നിന് തന്റെയുള്ളില്‍ ഇടമില്ലെന്നും സമാന്ത വ്യക്തമാക്കി.

Continue Reading
To Top