Connect with us

Screenima

latest news

തന്നെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; പരാതിയുമായി ആരാധ്യ ബച്ചന്‍

ലോകസുന്ദരി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേയും ഏകമകളാണ് ആരാധ്യ ബച്ചന്‍. എന്നും അമ്മയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ആരാധ്യയ്ക്ക് പലപ്പോഴും വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഗൂഗിളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആരാധ്യ ബച്ചന്‍. ഐശ്വര്യ റായുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ നേരത്തെയും തന്നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ഗൂഗിള്‍, ബോളിവുഡ് ടൈംസ് തുടങ്ങിയ വെബ്‌സൈറ്റുകളോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില വെബ്‌സൈറ്റുകള്‍ ഈ ഉത്തരവ് പാലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ആരാധ്യ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading
To Top