latest news
അച്ഛന്റെ സ്നേഹം അവന് കിട്ടുന്നുണ്ട്: വീണ നായര്‍
Published on
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.
താരം ഇപ്പോള്‍ വിവാഹമോചിതയാണ്. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം പറയുന്നത്. ഭര്‍ത്താവില്‍ നിന്നും താന്‍ അകന്നെങ്കിലും മകന് ഒരു അച്ഛന്റെ സ്നേഹം ലഭിക്കുന്നുണ്ട് എന്നാണ് വീണ പറയുന്നത്. മകന് അച്ഛന്റെ കൂടെ പുറത്തു പോകാറുണ്ട്. അതിന് ഒരിക്കലും താന്‍ തടസ്സം നില്‍ക്കാറില്ലെന്നും വീണ പറയുന്നു.