Uncategorized
പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി പ്രിയങ്ക ചോപ്ര
Published on
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. അസാധാരണമായ അഭിനയ മികവും ശാരീരിക വടിവഴകും പ്രിയങ്കയെ എന്നും പ്രിയങ്കരിയായി തന്നെ നിലനിര്‍ത്തുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പ്രതിഫലത്തിലും താരം ഒന്നാമതായി എത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ദീപിക പദുകോണിനെ മറികടന്നാണ് പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കുന്നത്. എസ്എസ് രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രമായ ‘എസ്എസ്എംബി 29’ലാണ് പ്രിയങ്ക ചോപ്ര അടുത്തതായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രതിഫലമാണ് പ്രിയങ്കയെ വിലപിടിപ്പുള്ള താരമാക്കിയത്.