latest news
കല്യാണി പ്രിയദര്‍ശനും നസ്ലെനും ഒന്നിക്കുന്നു
Published on
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാല വലിയ വിജയമായിരുന്നു.
പ്രേക്ഷകരുടെ പ്രിയങ്കരനായ യുവ താരമാണ് നസ്‌ലെന്‍. മലയാളത്തിന്റെ നസ്!ലെന്‍ നായകനായി ഒടുവില്‍ വന്നത് ഐ ആം കാതലന്‍ ആണ്. പ്രേമലു എന്ന സിനിമ യുവ താരം നസ്!ലെനില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു.
പുതിയ സിനിമയില്‍ നസ്ലനും കീര്‍ത്തിയും ഒരുമിക്കുകയാണ്. ഇവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അരുണ്‍ ഡൊമിനിക്കാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണം 94 ദിവസങ്ങളിലായിട്ടായിരുന്നു പൂര്‍ത്തീകരിച്ചത്.
