latest news
ഞാന്‍ ജീവിക്കുന്നതിന്റെ കാരണം; മകനെക്കുറിച്ച് അമ്പിളി ദേവി
Published on
കലോത്സവ വേദികളില്‍ നിന്നും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. ഒരുപിടി നല്ല സിനിമകളുടെയും സീരിയലുകളുടെയും ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്ക് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. രണ്ട് ആണ്‍മക്കളാണ് താരത്തിന് ഉള്ളത്.
ഇപ്പോള്‍ മകന്റൈ പിറന്നാള്‍ ദിനത്തില്‍ താരം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് . അമര്‍നാഥിന്റെ ജന്മദിനമാണിന്ന്. ‘ജന്മദിനാശംസകള്‍ അപ്പുട്ടാ… നീ ഇന്നലെ ജനിച്ചത് പോലെ തോന്നുന്നു. സമയം പറന്ന് പോവുകയാണ്. ഇന്നും ഞാന്‍ ജീവിച്ചിരിക്കാന്‍ കാരണം നീയാണ്,’ എന്നുമാണ് മകന് ആശംസ നേര്‍ന്ന് കൊണ്ട് അമ്പിളി എഴുതിയിരിക്കുന്നത്.
