Connect with us

Screenima

Uncategorized

അച്ഛന്റെ വീഴ്ച അവളെ വല്ലാതെ ബാധിച്ചു; സഹോദരിയെക്കുറിച്ച് നിഖില വിമല്‍

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ സഹോദരി അഖില സന്യാസം സ്വീകരിച്ചിരിച്ചത്. സഹോദരിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. അച്ഛന്റെ മരണം എന്നേക്കാളും അമ്മയേക്കാളും ഏറ്റവും കൂടുതല്‍ ബാധിച്ചത് അവളെയാണ്. അച്ഛന്‍ കുട്ടിയായിരുന്നു അവള്‍. അച്ഛനാണ് അവള്‍ക്ക് പുസ്‌കതങ്ങള്‍ വാങ്ങിക്കൊടുത്തത്. അവളെ ലോകം കാണിച്ച് കൊടുത്തതും പഠിപ്പിച്ചതും അച്ഛനാണ്. അച്ഛന്റെ വീഴ്ച ഏറെ ബാധിച്ചത് അഖിലയെയാണ്. അച്ഛന്റെ മരണം ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് കുറേ സമയമെടുത്തു. അച്ഛനെക്കുറിച്ച് അവളെഴുതി വെച്ചത് ഈ ഫാദേഴ്‌സ് ഡേയ്ക്കാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത അന്ന് അവള്‍ എന്നെ വിളിച്ച് കുറേ കരഞ്ഞു എന്നാണ് താരം പറയുന്നത്.

Continue Reading
To Top