latest news
മക്കള്‍ക്ക് മുന്നില്‍ താന്‍ ചാക്കോ മാഷായിരുന്നു: അജു വര്‍ഗീസ്
മലര്‍വാടി ആട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അജു വര്‍ഗീസ്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ഇപ്പോള്‍ മക്കള്‍ക്ക് മുന്നിലെ തന്റെ സ്വഭാവത്തെക്കുറിച്ചാണ് അജു പറയുന്നത്. കുറച്ച് കാലം മുമ്പ് വരെ താന്‍ മക്കള്‍ക്ക് മുന്നില്‍ ചാക്കോ മാഷായിരുന്നുവെന്നും ഇപ്പോള്‍ ആ രീതി മാറ്റിയെന്നുമാണ് അജു പറഞ്ഞത്. ഞാന്‍ കുറച്ച് മാസങ്ങള്‍ മുമ്പ് വരെ ചാക്കോ മാഷായിരുന്നു. അതിനുശേഷം ആ തീരുമാനം മാറ്റി ഞാന്‍. കാരണം അവരില്‍ നിന്നും പഠിക്കേണ്ട സമയമായി. അതാണ് കുറച്ച് കൂടി എനിക്ക് നല്ലത്. മൂത്ത രണ്ട് മക്കള്‍ക്ക് പത്ത് വയസായി എന്നും അജു പറയുന്നു.
