Connect with us

Screenima

latest news

മമ്മൂക്കയ്ക്ക് പത്മഭൂഷണ്‍ നല്‍കാത്തതില്‍ വിഷമം തോന്നി: അഖില്‍ മാരാര്‍

മമ്മൂക്കയ്ക്ക് പത്മഭൂഷണ്‍ നല്‍കാത്തതില്‍ വിഷമം തോന്നിയെന്ന് അഖില്‍ മാരാര്‍. റിപബ്ലിക് ദിനത്തില്‍ രാജ്യം നല്‍കുന്ന ആദരവ് ഏതൊരു ഭാരതീയ പൗരന്റെയും അഭിമാന നിമിഷങ്ങളില്‍ ഒന്നാണ്. നിരവധി പ്രാഞ്ചിയേട്ടന്‍മാര്‍ പണം ഉപയോഗിച്ച് മുന്‍കാലങ്ങളില്‍ പദ്മശ്രീ പട്ടം നേടി എടുത്തിരുന്നു എന്നതില്‍ നിന്നും വ്യത്യസ്തമായി അര്‍ഹത ഉള്ള സാധാരണക്കാരന് പദ്മശ്രീ ലഭിച്ചതായി കണ്ടത് മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് എ്ന്നും അഖില്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിചപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പിആര്‍ ശ്രീജേഷ് എന്ന രാജ്യത്തിന്റെ പോരാളിക്ക് പദ്മ ഭൂഷണ് ലഭിച്ചതില്‍ വലിയ സന്തോഷം തോന്നി.. എന്നാല്‍ മലയാള സിനിമയുടെ അഭിമാനവും ഇന്ത്യന്‍ സിനിമയില്‍ അത്ഭുതമായി ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തെ പദ്മ ഭൂഷണ് നല്‍കിയില്ല.
ഏത് അളവ് കോലെടുത്തു അളന്നാലും ലഭിച്ച മറ്റുള്ളവരേക്കാള്‍ ഒരു പടി മമ്മൂക്ക മുന്നിലായിരിക്കും..

ഭരണഘടനയും ജനാധിപത്യവും ഏറ്റവും മഹത്തരമാകുന്ന മഹാ ദിനത്തില്‍ രാജ്യത്തെ പൗരനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ വേര്‍ തിരിച്ചു ആദരിക്കേണ്ട ഗതി കേടിലേക്ക് എന്റെ രാജ്യം പോകുന്നതില്‍ വിഷമം ഉണ്ട്..

എത്രയൊക്കെ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയിട്ടും മാറ്റി നിര്‍ത്താന്‍ മമ്മൂക്കയുടെ മതവും രാഷ്ട്രീയവുമല്ലാതെ മറ്റൊരു അയോഗ്യതയും ആ മഹാ പ്രതിഭയ്ക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല എന്നും അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading
To Top