latest news
ഭക്ഷണം വിളമ്പിക്കൊടുത്താല്‍ ആയുസ് കൂടുമെന്നാണ് കോകില വിശ്വസിക്കുന്നത്: ബാല
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇപ്പോള്‍ ഭാര്യ കോകിലയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
ഭാര്യ കോകിലയാണ് തനിക്ക് എന്നും ഭക്ഷണം വിളമ്പിത്തരുന്നത്. അതിന് ഒരു കാരണവും ഉണ്ട്. തമിഴ്‌നാട്ടില്‍ അങ്ങനൊരു വിശ്വാസമുണ്ട്. കടമയ്ക്ക് വേണ്ടി അല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കില്‍ ആയുസ് കൂടുമത്രെ എന്നാണ് ബാല പറയുന്നത്.