Connect with us

Screenima

latest news

ജയറാമിന്റെ ആ ചവിട്ടിന്റെ വേദന ഇന്നും അനുഭവിച്ച് ഇന്ദ്രന്‍സ്

കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച നടനാണ് ഇന്ദ്രന്‍സ്. ദൂരദര്‍ശനില്‍ ടെലിവിഷന്‍ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്.

ആദ്യ കാലങ്ങളില്‍ കോമഡി രംഗങ്ങളില്‍ മാത്രം അഭിനയിച്ച ഇന്ദ്രന്‍സിന് പല രീതിയിലുള്ള ബോഡിഷെയിംമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയും മാറി. സീരിയസ് വേഷങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കാവടിയാട്ടം എന്ന സിനിമയില്‍ ജയറാമിനൊപ്പം ഇന്ദ്രന്‍സ് അഭിനയിച്ചിരുന്നു. അതില്‍ ജയറാം ഇന്ദ്രന്‍സിനെ ചവിട്ടുന്ന സീനുനുണ്ട്. അതിനെക്കുറിച്ചാണ് സംവിധായകന്‍ അനിയന്‍ സംസാരിക്കുന്നത്. അമ്പിളി ചേട്ടന്‍ ഇന്ദ്രന്‍സിന്റെ ചായക്കടയില്‍ വന്നിരിക്കുന്ന സീനുണ്ട്. ആ സമയം ജയറാം ഓടി വരും. തൂക്കിയിട്ടിരുന്ന കുലയില്‍ നിന്നും ഒരു പഴം എടുത്തു തിന്നും. ഇന്ദ്രന്‍സ് എന്തോ ചോദിക്കുമ്പോള്‍ ജയറാം ചവിട്ടുന്നതാണ് സീന്‍. ഇന്ദ്രന്‍സ് അപ്പോള്‍ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ചവിട്ടുന്നതിന് ഒരു ലെങ്ത് ഉണ്ട്. ഫൈറ്റ് ചെയ്യുന്നതില്‍ ഒരു ലെങ്ത് ഉണ്ട്. അതൊരു നൊടിയിടെ മാറിയാല്‍ പോലും പരുക്ക് പറ്റും. അങ്ങനെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും അടി കൊണ്ടിട്ടുണ്ട്. റിഹേഴ്‌സല്‍ എടുത്തിട്ടാണ് എടുക്കുന്നത്. പക്ഷെ അയാള്‍ അല്‍പ്പം മാറിപ്പോയി. ജയറാമിന്റെ ചവുട്ട് കൊണ്ടു. ഇപ്പോഴും ഇന്ദ്രന്‍സ് വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സ ചെയ്യുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ നല്ല ചവുട്ട് തന്നെയാണ് കിട്ടിയത് എന്നാണ് സംവിധായകന്‍ പറയുന്നത്.

Continue Reading
To Top